സ്വന്തം ഫേയ്സ്ബുക്ക് പേജിൽ കെ.എസ്.ശബരീനാഥൻ കുറിച്ചു -
"2015 മെയ് മാസം അവസാനം ടാറ്റാ ട്രസ്റ്റിന്റെ ഒരു സുപ്രധാന മീറ്റിംഗിൽ പങ്കെടുക്കാൻ മുംബൈയിൽ നിന്ന് ഡൽഹിയിൽ പോകാൻ ഒരുങ്ങുമ്പോഴാണ് നാട്ടിലേക്ക് ഉടനെ തിരികെ വരണം എന്ന് പറഞ്ഞുകൊണ്ട് ഉമ്മൻ ചാണ്ടി സാറും ശ്രീ രമേശ് ചെന്നിത്തലയും ശ്രീ വിഎം സുധീരനും ഒരു ഫോണിൽ എന്നെ വിളിക്കുന്നത്. അന്ന് അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ സ്‌ഥാനാർഥിയാകാൻ സമ്മതം മൂളിയത് വ്യക്തിപരമായ കാര്യങ്ങൾ പരിഗണിച്ചല്ല പക്ഷേ കോൺഗ്രസ് പാർട്ടിയോടുള്ള വൈകാരിക ബന്ധവും അതിനോടൊപ്പം എന്റെ സ്വന്തം നാടിനുവേണ്ടി പ്രവർത്തിക്കണം എന്നുള്ള അതിയായ ആഗ്രഹവുമായിരുന്നു.
പതിനൊന്നു വർഷങ്ങൾക്ക് ശേഷം സംഘടനപ്രവർത്തനത്തിന്റെയും പാർലിമെന്ററി പരിചയത്തിന്റെയും അനുഭവസമ്പത്തോടെ നിൽക്കുന്ന ഈ ഘട്ടത്തിൽ പാർട്ടി എന്നെ ഒരു പുതിയ ദൗത്യം ഏൽപ്പിക്കുകയാണ്.തിരുവനന്തപുരം കോർപ്പറേഷനിലെ കവടിയാർ വാർഡിൽ യു ഡി എഫ് സ്‌ഥാനാർഥിയായി ഞാൻ മത്സരിക്കുമ്പോൾ ഇപ്പോഴും എന്നെ നയിക്കുന്നത് കേരളത്തിനോടും തിരുവനന്തപുരത്തിനോടുമുള്ള അടങ്ങാത്ത സ്നേഹവും അതിനോടൊപ്പം കോൺഗ്രസ് ആദർശങ്ങളിലെ വിശ്വാസവുമാണ്.
ഈ ഉദ്യമത്തിൽ നിങ്ങളുടെ എല്ലാവരുടെയും സഹായവും സ്നേഹവും പ്രാർത്ഥനയും ഉണ്ടാകുമെന്ന വിശ്വാസത്തിൽ ഒറ്റക്കെട്ടായി ഞങ്ങൾ തുടങ്ങുകയാണ്....
വരും ദിവസങ്ങളിൽ കൂടുതൽ എഴുതാം,സംവദിക്കാം,കാണാം."
ഇതിന് മുൻപായി ചിലത് സംഭവിച്ചിരുന്നു.
തിരുവനന്തപുരം കോർപ്പറേഷനിലേക്ക് മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥികളെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപേ തന്നെ കോൺഗ്രസ് പ്രഖ്യാപിക്കുന്നു. അതും അതീവ ഊർജസ്വലതയോടെ, അഭിമാനത്തോടെ. പ്രഖ്യാപനം നടത്തിയത് കെപിസിസി പ്രസിഡൻ്റോ, ഡിസിസി പ്രസിഡൻ്റോ ഒന്നുമല്ല. ചരിത്രത്തിൽ ആദ്യമായി ഇത്തരമൊരു പ്രഖ്യാപനം നടത്തിയത് കെപിസിസിയുടെ മുൻ പ്രസിഡന്റ് കെ.മുരളീധരനാണ്. പാർട്ടി ചരിത്രത്തിൽ ഒരു മുൻ എംഎൽഎ ഒരു കോർപ്പറേഷൻ തെരഞ്ഞെടുപ്പ് നയിക്കുമെന്നാണ് പ്രഖ്യപനം. മാത്രമല്ല
ഒരു ഡിവിഷനിലെ സ്ഥാനാർത്ഥിയായി മുൻ എം എൽ എ മത്സരിക്കുകയും ചെയ്യും. കോൺഗ്രസിലെ തിരുത്തൽവാദികളുടെ നേതാവായിരുന്ന ജി കാർത്തികേയന്റെ മകനുമായ കെ എസ് ശബരീനാഥനായിരുന്നു ആ പ്രഖ്യാപനത്തിലെ നായകൻ.
കോൺഗ്രസ് ഈ സ്ഥാനാർത്ഥി പ്രഖ്യാപനത്തിലൂടെ നൽകുന്ന സന്ദേശം കൃത്യമാണ്. ശബരിനാഥൻ ഡിവിഷൻ കൗൺസിലർ ആകുവാൻ മത്സരിക്കാൻ തയ്യാറായതും കോൺഗ്രസിന് അനിവാര്യമായ“ തിരുത്തൽ” ആണ്.
എം എൽ എ ആയി അഞ്ചു വർഷം പ്രവർത്തിച്ചയാൾ പാർട്ടി പറയുമ്പോൾ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. എം എൽ എ സ്ഥാനാർഥിത്വ മോഹികളെ പേറുന്ന പാർട്ടിയിൽ പുതുമാതൃകയാണ് പാർട്ടിയുടെ തീരുമാനവും അത് ഏറ്റെടുത്ത ശബരിയുടെ തീരുമാനവും. എം എൽ എ സീറ്റ് കിട്ടാതെ പാർട്ടി വിട്ടവർക്കും പലതും പഠിക്കാനുണ്ട്. എംഎൽഎ സീറ്റ് കിട്ടാതെ ഭ്രാന്ത് പിടിച്ച്, വെകിളി പിടിച്ച് തെറിയും പുലയാട്ടും കുരയും കടിയുമായി നടക്കുന്ന സരിൻമാർ തെറിച്ചു പോയ പാർട്ടിയാണ് പുതിയ ജനാധിപത്യ വിപ്ലവത്തിന് തിരികൊളുത്തുന്നത്.
പാർട്ടിയെ വെന്റിലേറ്ററിൽ ആക്കിയവരുടെ ആക്രോശങ്ങൾക്കിടയിൽ കിടക്കുന്ന തിരുവനന്തപുരം ജില്ലയിൽ മാറ്റത്തിന്റെ നാന്ദി കുറിക്കുന്നതാവും എന്നാണ് ഈ തീരുമാനത്തിലുടെ വ്യക്തമാകുന്നത്. മുൻ തലവൻമാരെ തള്ളുന്ന രാഷ്ട്രീയത്തിനപ്പുറം എല്ലാ മുൻ നായകരേയും തന്നോടൊപ്പം നില നിർത്താനും അവർക്ക് പറയാനുള്ളത് ശ്രദ്ധിക്കാനും സ്വീകരിക്കാനും ഉള്ള ഉയർന്ന മനസ്സാണ് ഇപ്പോഴത്തെ കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് പ്രകടിപ്പിക്കാറുള്ളത്. ഗ്രൂപ്പുകളിയെയും അവഹേളന രാഷ്ട്രീയത്തേയും ഉൾപ്പാർട്ടി പോരാട്ടങ്ങളേയും വസ്തുനിഷ്ഠമായും വസ്തുതാപരമായും വിലയിരുത്തുന്ന സണ്ണി ജോസഫ് വ്യത്യസ്ഥനായ ഒരു കെപിസിസി പ്രസിഡൻ്റായി മാറുകയാണ്. അതിൻ്റെ ഒരു ഗുണം പാർട്ടിയിൽ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. എല്ലാവരേയും ഉൾക്കൊണ്ടും ചേർത്ത് നിർത്തിയും പോരാട്ട വീര്യത്തോടെ മുന്നേറുന്ന ഒരു കർഷക പുത്രൻ്റെ ചിന്തകൾ കോൺഗ്രസ് രാഷ്ട്രീയത്തിൽ മാറ്റം വരുത്തും. നിരാശപ്പെടാത്ത പോരാട്ടമാണ് സണ്ണി ജോസഫിനുള്ളത്. അതിനി വരും ദിവസങ്ങളിൽ കേരളം കാണുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് പ്രവർത്തകർ.
തിരുവനന്തപുരംകോർപ്പറേഷൻ ഭരണം പിടിക്കാൻ ലക്ഷ്യമിട്ട്ആദ്യഘട്ട സ്ഥാനാർത്ഥികളെ നേരത്തെപ്രഖ്യാപിച്ച് കോൺഗ്രസ്. ആദ്യഘട്ടത്തിൽ മുൻ എംഎൽഎ കെഎസ് ശബരീനാഥൻ അടക്കം 48 പേരുടെ പട്ടികയാണ് പുറത്തിറക്കിയത്. തിരുവന്തപുരം
കോർപ്പറേഷൻ യുഡിഎഫ് പിടിക്കുമെന്ന്
ആദ്യഘട്ട സ്ഥാനാർത്ഥികളെ
പ്രഖ്യാപിച്ചുകൊണ്ട് കെ. മുരളീധരൻ
വ്യക്തമാക്കി. കോർപ്പറേഷനിലെ 48
സീറ്റുകളിലേക്കുള്ള ആദ്യഘട്ട
സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. നാളെ മുതൽ പ്രചാരണ ജാഥകൾ ആരംഭിക്കുമെന്നും കെ മുരളീധരൻ വ്യക്തമാക്കി. ദീർഘകാലത്തിനുശേഷം യുഡിഎഫ് തിരുവനന്തപുരത്ത് അധികാരത്തിൽ വരുമെന്ന് ഡിസിസി അധ്യക്ഷൻ എൻ. ശക്തൻ വ്യക്തമാക്കി.
നവംബർ 3 മുതൽ നവംബർ 12വരെയായിരിക്കും
വാഹന പ്രചാരണ ജാഥയെന്നും എൻ ശക്തൻ പറഞ്ഞു. 30വർഷമായി
കൗൺസിലറായി പ്രവർത്തിക്കുന്ന
ജോൺസൺ ജോസഫ് (ഉള്ളൂർ), കെഎസ് വൈസ് പ്രസിഡൻ്റ് സുരേഷ് മുട്ടട, മുൻ കൗൺസിലറും അധ്യാപികയുമായ ത്രേസ്യാമ്മ തോമസ് (നാലാഞ്ചിറ), ഡിസിസി സെക്രട്ടറി എംഎസ് അനിൽകുമാർ (കഴക്കൂട്ടം) തുടങ്ങിയവരടക്കമുള്ളവരുടെ പട്ടികയാണ് പുറത്തുവിട്ടത്. വാർഡ് തലത്തിൽ തീരുമാനിച്ച സഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. നഗരസഭ അഴിമതിക്കെതിരെ കുറ്റപത്രവുമായി കെ.മുരളീധരനായിരിക്കും
വാഹന പ്രചാരണ യാത്ര നയിക്കുക. വാഹന പ്രചാരണ ജാഥ പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യും. മേയർ സ്ഥാനാർത്ഥി ആരായിരിക്കുമെന്ന്
പറയുന്നില്ലെന്നായിരുന്നു കെ മുരളീധരന്റെ
പ്രതികരണം. ആശാ സമരത്തിൽ പങ്കെടുത്ത
മത്സരിക്കും. മുൻ എംപി എ ചാൾസിന്റെ
മരുമകൾ എസ് ഷേർളി പായം വാർഡിലും
എസ്ബി രാജി കാച്ചാണി വാർഡിൽ മത്സരിക്കും. പത്ത് സീറ്റിൽ നിന്ന് 51ൽ എത്തുകയാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്നും കഴിഞ്ഞ തവണ 86 സീറ്റിലാണ് കോൺഗ്രസ് മത്സരിച്ചതെന്നും കെ മുരളീധരൻ പറഞ്ഞു. ഏകകണ്‌ഠമായാണ് പട്ടിക തീരുമാനിച്ചതെന്നും
പോരായ്മയുണ്ടെങ്കിൽ അടുത്ത പട്ടികയിൽ പരിഗണനയുണ്ടാകുമെന്നും കെ മുരളീധരൻ പറഞ്ഞു.
കോൺഗ്രസിൻ്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക
കഴക്കൂട്ടം- എംഎസ് അനിൽകുമാർ
കാട്ടായിക്കേണം- എ സുചിത്ര
പൗഡിക്കോണം- ഗാന്ധി സുരേഷ്
ചെങ്കോട്ടുകോണം- വിഎ സരിത
കാര്യവട്ടം- ജയന്തി
പാങ്ങപ്പാറ-നീതു രഘുവരൻ
പാതിരിപ്പള്ളി-എസ്‌പി സജികുമാര്ഡ
അമ്പലംമുക്ക്- എ അഖില
കുടപ്പനക്കുന്ന്- എസ് അനിത
നെട്ടയം- ആശ മുരളി
കാച്ചാണി- എസ്ബി രാജി
വാഴോട്ടുകോണം- പി സദാനന്ദൻ
കൊടുങ്ങാനൂർ- എസ് രാധാകൃഷ്‌ണൻ നായർ
വട്ടിയൂർക്കാവ്- എസ് ഉദയകുമാർ
കാഞ്ഞിരംപാറ- എസ് രവീന്ദ്രൻ നായർ
പേരൂർക്കട- ജി മോഹനൻ
കവടിയാർ- കെഎസ് ശബരീനാഥൻ
മുട്ടട-വൈഷ് സുരേഷ്
ചെട്ടിവിളാകം- ബി കൃഷ്ണകുമാർ
കിണവൂർ- ബി സുഭാഷ്
നാലാഞ്ചിറ- ത്രേസ്യാമ്മ തോമസ്
ഉള്ളൂർ- ജോൺസൺ ജോസഫ്
മെഡിക്കൽ കോളേജ്- വിഎസ് ആശ
പട്ടം- പി രേഷ്‌മ
കേശവദാസപുരം- അനിത അലക്സ്
ഗൗരീശപട്ടം-സുമ വർഗീസ്
കുന്നുകുഴി-മേരി പുഷ്പം
നന്തൻകോട്-എ ക്ലീറ്റസ്
പാളയം-എസ് ഷേർളി
വഴുതക്കാട്-നീതു വിജയൻ
ശാസ്തമംഗലം-എസ് സരള റാണി
പാങ്ങോട്-ആർ നാരായണൻ തമ്പി
തിരുമല-മഞ്ജുള ദേവി
തൃക്കണ്ണാപുരം-ജോയ് ജേക്കബ്
പുന്നയ്ക്കാമുകൾ-ശ്രീജിത്ത്
പൂജപ്പുര-അംബിക കുമാരി അമ്മ
എസ്റ്റേറ്റ്- ആർഎം ബൈജു
പൊന്നുമംഗലം-എസ് എസ് സുജി
തിരുവല്ലം-തിരുവല്ലം ബാബു
വലിയതുറ - ഷീബ പാട്രിക്
ആറ്റുകാൽ അനിതകുമാരി
മണക്കാട്-ലേഖ സുകുമാരൻ
അണമുഖം-ജയകുമാരി ടീച്ചർ
പേട്ട- ഡി അനിൽകുമാർ
ആക്കുളം-സുധാകുമാരി സുരേഷ്
കുഴിവിള-അനിൽ അംബു
കുളത്തൂർ-ആർ അംബിക
പള്ളിത്തുറ-ദീപ ഹിജിനസ്
The politics of Congress using Sabarinathan to save Thiruvananthapuram, which was destroyed by Karanbhuta and the false group. The new politics of Congress as told by Sunny Joseph























